കൊച്ചി: രക്തദാനം ലഹരിയാക്കണമെന്ന സന്ദേശവുമായി കേരള പൊലീസ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കമാരംഭിച്ചു. രക്തദാനം ലഹരിയാക്കാം ഞങ്ങളോടൊപ്പം എന്നാണ് പൊലീസിൻ്റെ പ്രചാരണ വാക്യം.രക്‌തദാന ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ള സംഘടനകൾ, ക്യാമ്പസ്സുകൾ, ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, മറ്റ് താല്പര്യമുള്ളവർ 9497990500 എന്ന നമ്പറിൽ ബന്ധപ്പെടുക. രക്തദാന ക്യാമ്പുകൾ കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന സംരംഭവുമായി സഹകരിച്ച് സംഘടിപ്പിക്കാം.
ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് നിങ്ങളും മുന്നോട്ട് വന്നാൽ മാത്രമേ ഞങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് ഓർമ്മപ്പെടുത്തുന്നു.
അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.
കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.
രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം.
Blood is intoxicating. But you have to donate! Call:9497990500